പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് കാഞ്ഞിരപ്പാറ കോളനിയില്‍ വീട് ഒഴിയാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് ദുരിതത്തില്‍ പെട്ടിരിക്കുകയാണ്. ശ്രീലതയും പ്രായപൂര്‍ത്തിയായ മകളും അടങ്ങുന്ന കുടുംബമാണ് പോകാന്‍ ഇടമില്ലാതെ ദുരിതത്തില്‍ ആയിരിക്കുന്നത്.
2009ല്‍ അറുപതിനായിരം രൂപയ്ക്ക് ഇലന്തൂര്‍ സ്വദേശിയായ സന്തോഷ് കുമാര്‍ താമസിച്ചിരുന്ന വീടും 4സെന്റ് സ്ഥലവും ശ്രീലതയുടെ കുടുംബം വാങ്ങി എന്നാല്‍ വീടിനെയും സ്ഥലത്തെയും സംബന്ധിക്കുന്ന രേഖകള്‍ സ്വന്തം പേരിലേക്ക് മാറ്റിയിരുന്നില്ല.
തുടര്‍ന്ന് 2011 ല്‍ സന്തോഷ് കുമാര്‍ മരണപ്പെടുകയും മറ്റൊരാള്‍ അവകാശംപറഞ്ഞു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീലതയുടെ കുടുംബം തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നിരിക്കുന്നത്.
വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും എതിര്‍കക്ഷിയും എത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയുണ്ടായി. മേല്‍ക്കോടതിയില്‍ അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Discussion about this post