കൊച്ചി: സൗഹൃദങ്ങള്‍ ഇല്ലാത്ത ആളുകള്‍ ഉണ്ടാകില്ല. ചില സൗഹൃദങ്ങള്‍ നെഞ്ചില്‍ തട്ടുന്നതും ആയിരിക്കാം. അച്ഛനും അമ്മയേക്കാളും സ്ഥാനം ചില ആണ്‍കുട്ടികള്‍ സൗഹൃദങ്ങള്‍ക്ക് നല്‍കാറുണ്ട്. അത്തരത്തില്‍ പിന്തുണ നല്‍കുന്നത് അവര്‍ക്ക് സൗഹൃദങ്ങളില്‍ നിന്നും അത്രമേല്‍ പിന്തുണയും മറ്റും ലഭിക്കുന്നത് കൊണ്ട് ആവാം. സ്വന്തം രക്തബന്ധങ്ങള്‍, കൂടെ പിറപ്പ് എന്ന തലത്തില്‍ വരെ സൗഹൃദങ്ങളെ കൊണ്ട് നടക്കുന്നവരും ഉണ്ട്.
അത്തരത്തില്‍ ഹൃയത്തിലേറ്റിയ ഒരു സൗഹൃദമാണ് ഇപ്പോള്‍ വൈറലാകുന്നത്. കല്യാണ സദ്യക്കിടെ കൂട്ടുകാരാന്‍ ചോറ് വാരി കൊടുക്കുന്നതാണ് ചര്‍ച്ചയാകുന്നത്. ചോറ് വാരികൊടുക്കുന്നതില് എന്ത് അത്ഭുതം എന്ന് തോന്നും പക്ഷേ സംഭവം മറ്റൊന്നാണ്. അപകടത്തില്‍ കൈ ഒടിഞ്ഞ് ഇരിക്കുകയായിരുന്നു കൂട്ടുകാരന്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒടിഞ്ഞ കൈ വെച്ച് സ്പൂണ്‍ ഉപയോഗിച്ച് കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ കൂട്ടുകാരനോട് സ്പൂണ്‍ മാറ്റിവെയ്ക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്പൂണ്‍ എടുത്ത് മാറ്റി സ്വന്തം ഭക്ഷണം മാറ്റിവെച്ച് സുഹൃത്തിന് ചോറ് വാരികൊടുക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തിനെത്തിയതാണ് ഇവര്‍. കറകളഞ്ഞ സൗഹൃദം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post