കണ്ണൂര്‍: ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുകൂടി അപ്രത്യക്ഷമാകുന്നു. മഞ്ഞ നിറത്തിലുള്ള ‘കട്ടിക്കടലാസ്’ റെയില്‍വേ ടിക്കറ്റുകള്‍. പലയിടത്തും ടിക്കറ്റ് നിര്‍ത്തലാക്കി എന്നിട്ടും കണ്ണൂരിലെ ചിറയ്ക്കല്‍ സ്റ്റേഷനിലും മറ്റ് ഹാള്‍ട്ട് സ്റ്റേഷനുകളിലും ഈ കാര്‍ഡുകള്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും നിര്‍ത്തലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുന്ന ടിക്കറ്റുകള്‍ രംഗത്ത് വന്നതോടെയാണ് ഈ പഴയ രീതിയ്ക്ക് മാറ്റം വരുന്നത്. കംപ്യൂട്ടറുകള്‍ ഉപയോഗിക്കാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ടിക്കറ്റുകള്‍ ലഭിയ്ക്കുക. റെയില്‍വേ ജീവനക്കാര്‍ ഇല്ലാത്ത, ഏജന്റുമാര്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന സ്റ്റേഷനുകളെയാണ് ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്ന് പറയുന്നത്. ഇത് സൂചിപ്പിക്കാനായി ടിക്കറ്റില്‍ ‘ഹാ’ എന്നും ചേര്‍ക്കാറുണ്ട്.
Discussion about this post