കൊല്ലം: ചിതറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ ഷാജഹാന്റെ നിര്‍ണ്ണായക മൊഴി. പകരം വീട്ടാനാണ് ബഷീറിനെ കുത്തിയതെന്ന് ഷാജഹാന് വെളിപ്പെടുത്തി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്റെ വെളിപ്പെടുത്തല്‍. താന്‍ ബഷീറിന്റെ വീട്ടിലെത്തിയ സമയത്ത് ബഷീര്‍ കുളിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാന് പറഞ്ഞു.
ബഷീറിനെ കൊലപ്പെടുത്തിയത് കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണെന്ന് ഷാജഹാന് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പോലീസ് ഇന്ന് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട ബഷീറിന്റെ ശരീരത്തില്‍ ഒമ്പത് മുറിവുകളാണ് ഉള്ളത്.
Discussion about this post