ശബരിമല വിഷയം; ബിജെപിക്കു നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണം; അമിത് ഷാ

ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ നിരത്തി പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ വലിയ ജന പങ്കാളിത്തമാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തിലാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.

ശബരിമല വിഷയം രാജ്യത്തൊട്ടാകെ ബാധിക്കപ്പെടുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ചര്‍ച്ചാ വിഷയമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. വലിയ രീതിയില്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

Exit mobile version