തൃശ്ശൂര്‍: എത്രയൊക്കെ പഠിച്ച് പോയാലും പോളിങ് ബൂത്തിലെത്തിയാല്‍ ആകെ കണ്ഫ്യൂഷന് ആയിരിക്കും. ചെയ്ത് കഴിഞ്ഞാലും അതേ സംശയം ഉണ്ടാകും വോട്ട് ശരിക്കും വീണോ. ആര്‍ക്കാണ് വോട്ടു വീണത്… എന്നൊക്കെ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് യന്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് വിവിപാറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കണം. അതിന് ജനം ഇഷ്ടപ്പെടുന്നവര്‍ തന്നെ വേണം എന്നും അധികൃതര്‍ ആഗ്രഹിക്കുന്നു. അതിനായി ഒരു അംബാസിഡറെ തൃശൂര്‍ ജില്ലാ ഭരണകൂടം തേടി.
ഒടുക്കം നറുക്ക് വീണത് ടൊവിനോ തോമസിന്.. പ്രളയം മുതല്‍ ടൊവീനോ സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും ഏറെ പ്രിയപ്പെട്ടവനാണ്. ടൊവിനോയോട് ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതംമൂളി. വിവിപാറ്റ് വോട്ടിങ് യന്ത്രത്തിന്റെ അംബാസിഡറാകാന്‍ ആ യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസിലാക്കേണ്ടതുണ്ട്. അങ്ങനെയാണ്, ടൊവിനോ ഇതു പഠിക്കാനായി കലക്ടറേറ്റില്‍ എത്തിയത്.
”വോട്ടിങ് ഒരോ പൗരന്റേയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യ രാജ്യത്ത്. അതുക്കൊണ്ട്, പുതിയ മെഷീനില്‍ വോട്ടു ചെയ്യാന്‍ എല്ലാവരും പഠിക്കണം. കാര്യം വളരെ സിംപളാണ്” ടൊവിനോ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് നല്കി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്. ഇനി സമൂഹമാധ്യമങ്ങള്‍ വഴി ജനമനസ്സിലേക്ക് ടൊവീനോ ഈ സന്ദേശം പകരും.
Discussion about this post