തൃശൂര്‍: തൃശ്ശൂരില്‍ തിമില കലാകാരന് ഉത്സവപരിപാടികളില്‍ വിലക്ക്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന വിഷയത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് തൃശൂര്‍ കൊണ്ടാഴി സ്വദേശി കലാമണ്ഡലം അനീഷിനെ തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് അനീഷിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതെന്ന് സംഘാടകരുടെ വിശദീകരണം.
ആര്‍ത്തവം അശുദ്ധമല്ലെന്നും ശബരിമലയില്‍ സത്രീകള്‍ പ്രവേശിക്കട്ടെയെന്നും അനീഷ് നിലപാട് എടുത്തതോടെ അദ്ദേഹത്തിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തി. ഏക ഉപജീവനമാര്‍ഗമാണ് ഈ ഒരു പോസ്റ്റ് കാരണം ഇല്ലാതായത്. എല്ലൈാവര്ഷവും അനീഷ് ഈ അമ്പലത്തില്‍ ശിവരാത്രി ദിനത്തില്‍ തിമില വായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒഴിവാക്കി. അനീഷ് കൊട്ടിയാല്‍ ഉത്സവം തടസ്സപ്പെടുത്തുമെന്നും ആക്രമിക്കുമെന്നും ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കരാറുകാരനെ ഭീഷണിപ്പെടുത്തിയതായി അനീഷ് പറയുന്നു.
പ്രശ്നം ഒഴിവാക്കാനും പരിപാടികള്‍ സുഗമമായി നടക്കാനും അനീഷിനോട് മാറിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നാമാണ് സംഘാടകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് അനീഷിന്റെ തീരുമാനം.
Discussion about this post