തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സമയത്ത്, ശബരിമല നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാ ദിവസവും ആയിരം മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കും. ദര്‍ശനത്തിനായി വരുന്ന യുവതികളെ തടയുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. എന്നാല്‍ നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
പുരുഷന്മാര് പ്രതിഷേധത്തിന്റെ മുന്നില്‍ നില്ക്കുമ്പോള് പോലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാല്‍, സ്ത്രീകളാകുമ്പോള്‍ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് സ്ത്രീകളെ രംഗത്തിറക്കുന്നത് എന്നാണ് സൂചന
Discussion about this post