കാസര്‍കോട്: ശബരിമല ദര്‍ശനത്തിന് പിന്നാലെ സുരക്ഷാ ഭീഷണി നേരിടുന്ന ബിന്ദു ഹരിഹരന് പോലീസ് കാവലില്‍ പിഎസ്സി പരീക്ഷയെഴുതി. ഖാദി ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കാണു ബിന്ദു മലപ്പുറത്തുനിന്നു കാസര്‍കോട് ജില്ലയിലെ കാലിച്ചാനടുക്കത്ത് എത്തിയത്.
പോലീസ് അകമ്പടിയിലെത്തിയ ഉദ്യോഗാര്‍ത്ഥിയെ കണ്ട് ആദ്യം നാട്ടുകാര്‍ക്ക് കൗതുകമായി. ബിന്ദുവാണെന്നു തിരിച്ചറിഞ്ഞതോടെ ചിലര്‍ ശരണം വിളിച്ചാണ് എതിരേറ്റത്.
എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ ബിന്ദു പരീക്ഷാ ഹാളിലേക്ക് തിരിക്കുകയായിരുന്നു. പോലീസ് അകമ്പടിയോടെ ബിന്ദു നഗരത്തിലൂടെ നടക്കുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചും ചിലര്‍ പ്രദേശത്ത് കൂടി നിന്നിരുന്നു.
Discussion about this post