തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീടൂ ആരോപണവുമായി രാജ നന്ദിനി എന്ന ചിത്രകാരി രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് രാജ നന്ദിനി സന്ദീപാനന്ദ ഗിരിയില്‍ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്.
കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോണ്സര് കിട്ടുമോ എന്നറിയാന്‍ കൈലാസയാത്ര ഏജന്സിയുള്ള സന്ദീപാനന്ദ ഗിരി യെ കാണാന്‍ പോയി. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയില്‍ ആയിരുന്നു മീറ്റിംഗ്.
സ്പോണ്സര് കിട്ടില്ലെന്ന് ഉറപ്പായി കൂടുതല്‍ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച്ച് അത്താഴം കഴിച്ചൂടെ എന്ന്.എയ് വീട്ടില്‍ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയില്‍ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നുവെന്നും രാജ നന്ദിനി പറയുന്നു.
ശേഷം താഴെ എത്തിയപ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും. ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാല്ക്കല് വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോണ്സര് കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്സിയുള്ള സന്തീപാനന്ത കീരി യെ കാണാന്‍ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയില്‍ ആയിരുന്നു മീറ്റിംഗ്.
സ്പോണ്സര് കിട്ടില്ലെന്ന് ഉറപ്പായി കൂടുതല്‍ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്.എയ് വീട്ടില്‍ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയില്‍ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും.
ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാല്ക്കല് വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി… ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓര്‍മ്മയുണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille tÃ.’
Discussion about this post