ചെമ്മരുതി: മുട്ടപ്പലം ശ്രീനിവാസപുരം കോളനിയില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അഞ്ജലി വിലാസത്തില്‍ രതീഷ്ശോഭ ദമ്പതിമാരുടെ മകന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി രാഹുല്‍(8), ചരുവിള വീട്ടില്‍ ഷാന്‍-പ്രീതി ദമ്പതിമാരുടെ മകന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി പ്രിജിത്ത്(9) എന്നിവരാണ് മരിച്ചത്.
വൈകിട്ടോടെ കുളത്തില്‍ മീന്‍പിടിക്കാന്‍ പോയ കുട്ടികളെ ഏറേ നേരമായിട്ടും കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരും ശ്രീനിവാസപുരം ഗവ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ്.
കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
അഞ്ജലി, പ്രവീണ്‍ എന്നിവര്‍ പ്രിജിത്തിന്റെ സഹോദരങ്ങളാണ്. രേഷ്മയാണ് രാഹുലിന്റെ സഹോദരി.
Discussion about this post