ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ലയെന്നും അദ്ദേഹം പ്രമുഖ ചാനലിനോട് പറഞ്ഞു. അതേസമയം ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില്‍ ആലപ്പുഴ ആര് മത്സരിച്ചാലും വിജയിക്കുമെന്നും, എല്‍ഡിഎഫിന് മുന്‍തൂക്കം ഉള്ളതിനാല്‍ വിജയസാധ്യത പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post