പന്തളം: തന്റെ പേരില്‍ ഫേക്ക് പേജ് ഉണ്ടാക്കുകയും മനസില്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പോസ്റ്റിട്ട് തന്നെ വ്യക്തി ഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പന്തളം ശ്രീജിത്ത്. 2018 ലാണ് ആദ്യമായി തന്റെ പേരില്‍ പേജ് ഉണ്ടാക്കിയതെന്ന് ശ്രീജിത്ത് പറയുന്നു. അതില്‍ പല രീതിയിലും തന്നെയും ബിജെപിയെയും താറടിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിറയുകയും ചെയ്തു. ഇതിനെതിരെ സൈബര്‍ സെല്ലിനും പോലീസിലും പരാതി നല്‍കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് നേതാവ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ഇതോടൊപ്പം മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ വ്യക്തി ഹത്യ ചെയ്യുന്ന തലത്തിലും കുറിപ്പ് പ്രത്യക്ഷപ്പെട്ടതായി ശ്രീജിത്ത് ആരോപിക്കുന്നു. ഏറ്റവും അവസാനമായി താനും ഇന്ത്യയും ചൈനയുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തതായാണ് ഈ പേജില്‍ പോസ്റ്റ് വന്നതെന്ന് ശ്രീജിത്ത് പറയുന്നു. താന്‍ ഇന്ത്യ ചൈന യുദ്ധത്തില്‍ പങ്കെടുത്തതായും ആര് എസ് എസ് നേതാവ് മോഹന്‍ ഭഗവത് പറയുകയാണെങ്കില്‍ താന്‍ പാകിസ്ഥാനില്‍ പോയി ചാവേറായി പൊട്ടിത്തെറിക്കാന്‍ സന്നദ്ധനാണെന്നുമാണ് പോസ്റ്റ്.
ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ പലതും വാര്‍ത്തയാക്കുകയും ചെയ്തു. ഇതോടെയാണ് ഫേക്ക് പേജിനെതിരെ പന്തള ശ്രീജിത്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇത് ഫേക്ക് പേജാണെന്നറിയാതെ പലരും ഷെയര്‍ ചെയ്യുകയും തന്നെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്നും ശ്രീജിത്ത് ആരോപിച്ചു.
Discussion about this post