അമിത് ഷായ്ക്ക് വിമാനം ഇറങ്ങാന്‍ അനുമതി കൊടുത്തത് ഞങ്ങള്‍; സര്‍ക്കാരിനെ തള്ളി കിയാല്‍

വിമാനമിറക്കിയത് നിയമാനുസൃതമായിട്ടാണെന്നും വിമാനത്താവളത്തില്‍ നോണ്‍ഷെഡ്യൂള്ഡ് ഫ്‌ളൈറ്റുകള്‍ക്ക് ഇറങ്ങാമെന്നും കിയാല്‍ അറിയിച്ചു.

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാരാണെന്ന വാദത്തെ തള്ളി കണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍). അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാരല്ലെന്നും തങ്ങളാണ് അനുമതി നല്കിയതെന്നും കണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) വ്യക്തമാക്കി. വിമാനമിറക്കിയത് നിയമാനുസൃതമായിട്ടാണെന്നും വിമാനത്താവളത്തില്‍ നോണ്‍ഷെഡ്യൂള്ഡ് ഫ്‌ളൈറ്റുകള്‍ക്ക് ഇറങ്ങാമെന്നും കിയാല്‍ അറിയിച്ചു.

ഉദ്ഘാടനം കഴിയാത്ത വിമാനത്താവളത്തില്‍ അമിത് ഷായുടെ വിമാനമിറങ്ങിയത് വിവാദമായിരുന്നു. ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് പറഞ്ഞേക്കു എന്നുള്ള അമിത് ഷായുടെ പ്രസ്താവനയും വിമര്‍ശനത്തിന് വഴിവച്ചു.

Exit mobile version