കൊല്ലം: കൊല്ലത്ത് ആളുമാറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് രഞ്ജിത്തിന്റെ മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
ഇതേ തുടര്‍ന്ന് പ്രതിയായ കൊല്ലം ജയില്‍ വാര്ഡന് വിനീതിനെ സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപിയാണ് സസ്പെന്‍ഡ് ചെയ്തത്. കേസ് ഒത്തുതീര്‍ക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛന് ആരോപിച്ചു.
Discussion about this post