കൊച്ചി: ശബരിമലയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ കേസ് അനാവശ്യമെന്ന് മോഡലായ രഹ്ന ഫാത്തിമ. രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതെ സമീപിക്കും. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധി വന്നത് മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോവാന്‍ ആഗ്രഹിച്ച ആളാണ് താനെന്നും ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പോലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും രഹ്ന നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര് രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത്.
Discussion about this post