കോഴിക്കോട്: വിലങ്ങാട്, വായാട് ആദിവാസി കോളനികളില്‍ ലഘുരേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
രൂപേഷിനെതിരെ യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണുള്ളത്. നിലവില്‍ വിചാരണതടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്.രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് നേതാവുമായ ഷൈന മൂന്നര വര്‍ഷത്തെ വിചാരണ തടവിന് ശേഷം മുമ്പ് ജയില്‍ മോചിതയായിരുന്നു.
Discussion about this post