കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ രണ്ടാംമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. നേരത്തേ തിരക്കഥ ഉപയോഗിച്ച് ചിത്രീകരണം തുടങ്ങുന്നതില്‍ നിന്ന് സംവിധായകനെയും നിര്‍മ്മാണ കമ്പനിയെയും കോടതി വിലക്കിയിരുന്നു.
രണ്ടാമൂഴത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നുമാണ് എംടിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആവശ്യം.
രണ്ടാംമൂഴത്തിന്റെ ചിത്രീകരണം മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാണ കമ്പനിയും തമ്മിലുണ്ടായിരുന്ന കരാര്‍. എന്നാല്‍ കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്.
Discussion about this post