കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് നീക്കം. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷന്‍സ് കോടതിയെ സമീപിക്കും. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ചാല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നാവും പ്രോസിക്യൂഷന് ആവശ്യപ്പെടുക. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടും.
ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് രാഹുല്‍ അറസ്റ്റിലായത്. രണ്ടു തവണയും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
Discussion about this post