കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചില പേജുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഈ വ്യാജവാര്‍ത്തകളെ പൊളിച്ചടക്കിയിരിക്കുകയാണ് കേരള പോലീസിന്റെ ട്രോളന്മാര്. ട്രോള്‍ വീഡിയോ വഴിയാണ് വ്യാജ വാര്‍ത്തകളെ പൊളിച്ചടക്കിയിരിക്കുന്നത്.
സിപിഎം നേതാക്കളും ഡിവൈഎഫ്ഐ നേതാക്കളും പോലീസ് വേഷത്തില്‍ എത്തിയെന്നും മറ്റുമുള്ള വലിയ കള്ള പ്രചരണങ്ങളായിരുന്നു പോലീസിനെതിരെ നടന്നത്. ഇതിന്റെ സത്യാവസ്ഥയാണ് ട്രോള്‍ വീഡിയോയിലൂടെ പോലീസ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
Discussion about this post