തൃശ്ശൂര്‍: കാന്‍സര്‍ എന്നത് മാഹാവ്യാതിയാണ് എന്ന് കരുതി പലരും തളരാറുണ്ട് എന്നാല്‍ മറ്റു ചിലരാകട്ടെ എന്തും വരട്ടെ എന്നമട്ടില്‍ കാന്‍സറിനെ ചിരിച്ച് തള്ളും അവര്‍ കിമോയുടെ കഠിനവഴികളെ ധൈര്യപൂര്‍വ്വം നേരിട്ട് ജീവിതത്തിലേയ്ക്ക് നടന്നുകയറും. കാന്‍സര്‍ മൂലം നിരവധി പേരുടെ ഭാവി തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചവരും പ്രണയം തകര്‍ന്നവരും വിവാഹം വേണ്ടെന്നുവെച്ചവരും അങ്ങനെ ചിലര്‍.
എന്നാല്‍ തനിച്ചായെന്ന് കരുതുന്ന അത്തരക്കാര്‍ക്ക് ഇതാ കൂട്ടുണ്ട് വൈഷ്ണി ഭുവനേന്ദ്രന് എന്ന യുവതി. ഇവള് പ്രചോദനമാണ്, മാതൃകയാണ്, തണലാണ്.. കാന്‍സറിന്റെ വേദനകള്‍ക്കിടയിലും വധുവായി ഒരുങ്ങി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് വൈഷ്ണവി.
വൈഷ്ണവിക്ക് കാന്‍സര്‍ കൂട്ടുണ്ട്. വിടാതെ പിടികൂടിയിരിക്കുന്നു ഒന്നല്ല 2 തവണ കാന്‍സര്‍ അവളോട് പ്രണയം പറഞ്ഞു. കീമോയുടെ കഠിനവേദനയ്ക്കിടയിലും തന്റെ പ്രിയപ്പെട്ടവനെ വിവാഹം ചെയ്ത് ഒരുമിച്ച് ഒരു ജീവിതം നയിക്കുന്ന കാലത്തെക്കുറിച്ച് വൈഷ്ണവി സ്വപ്നം കണ്ടിരുന്നു. ചികില്‍സയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും സൗന്ദര്യം നശിച്ചതും വൈഷ്ണവിയെ നൈരാശ്യത്തിലാഴ്ത്തിയിരുന്നു. ആദ്യത്തെ തവണ സ്തനാര്‍ബുദമാണ് വൈഷ്ണവിയെ ബാധിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കരളിലും നട്ടെല്ലിനും കാന്‍സര്‍ ബാധയുണ്ടായി. കിമോ ചെയ്ത സമയത്ത് തന്നെ ഏറെ വേദനിപ്പിച്ചത് തലമുടി കൊഴിഞ്ഞുപോയതാണെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വൈഷ്ണവി പറയുന്നു.
എന്നാല്‍ പിന്നെ പിന്നെ ആ അവസ്ഥയെ അവളും പ്രണയിച്ചു. ജീവിതത്തില്‍ തോല്ക്കാന് മനസുവന്നില്ല മുന്നേറി…. അപ്പോഴും മനസില്‍ ഉണ്ടായിരുന്നു ഒരു വധുവാകണം എന്ന മോഹം.. പിന്നെ ഒട്ടും ആലേചിച്ചില്ല സ്വന്തം മാറ്റത്തെ അംഗീകരിച്ചതോടെ തലമുടി കൊഴിഞ്ഞുപോയ അവസ്ഥയില്‍ തന്നെ വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തില്‍ ആ നിമിഷം വരുന്നത് കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ ഫോട്ടോഷൂട്ട് നല്‍കിയതെന്നും വൈഷ്ണവി കുറിച്ചു.
Discussion about this post