തിരുവനന്തപുരം: ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ്ആര്‍ വര്‍ക്കല എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ വീണ്ടും പരീക്ഷ എഴുതണം.
നടപടി നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍. ഇതുപ്രകാരം മാനേജ്‌മെന്റുകളെ വിശ്വസിച്ച് കോളേജുകളില്‍ പഠനം തുടര്‍ന്നവര്‍ക്ക് അടുത്ത വര്‍ഷം പരീക്ഷ എഴുതി മാത്രമേ എംബിബിഎസിന് പ്രവേശനം നേടാനാകൂ.
പ്രവേശന കമ്മീഷണറുടെ നിര്‍ദേശ പ്രകാരം 500പേര്‍ വേറെ കോഴ്‌സ് തെരഞ്ഞെടുത്ത് മാറുകയും 88 പേര്‍ പണം തിരികെ വാങ്ങി മറ്റ് കോഴ്‌സുകളിലേക്ക് പോവുകയും ചെയ്തിരുന്നു. ഇവരെ ഈ വിധി ബാധിക്കില്ല.
ഈ നാല് കോളേജുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് ഇന്ന് സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീലിലാണ് നടപടി.