തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ നിന്ന് അദാനി സ്വയം പിന്മാറാന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലേല തുകയേക്കാള്‍ ഉയര്‍ന്ന തുക നല്കാന് തയ്യാറാണെന്ന് അദാനി അറഇയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സ്വയം പിന്മാറാന് തയ്യാറാകണമെന്നാവശ്യപ്പെട്ട് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിന്റെ കൈമാറ്റത്തിനായി അദാനിയും മോഡിയും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തിന്റെ സഹായം ഇല്ലാതെ വിമാനത്താവളം നടത്താമെന്ന് കേന്ദ്രം ധരിക്കരുത്. ആകാശത്തിലൂടെ വിമാനത്തില്‍ ആളെ ഇറക്കാന്‍ ആകില്ല. വികസനത്തിന് ഭൂമി വേണ്ടി വരും. ഇതിനെല്ലാം സര്‍ക്കാര്‍ സഹകരണം ആവശ്യമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post