കല്‍പ്പറ്റ: കാന്തന് ദ ലൗവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തെയായിരുന്നു 49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് ഷെരീഫ് ഈസയെ ജൂറി ചെയര്മാന് കുമാര്‍ സാഹ്നി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
മികച്ച സിനിമയുടെ സംവിധായകന് തന്നെയാണ് മികച്ച സംവിധായകനെന്ന് കുമാര്‍ സാഹ്നി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. മറ്റ് അംഗങ്ങളുടെ അഭിപ്രായം അവരോട് ചോദിക്കണം. ‘കാന്തന് ദ ലൗവര്‍ ഓഫ് കളര്‍’ ഇന്ത്യയില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം പ്രമുഖ ചാനലിനോട് പറഞ്ഞു.
സംവിധായകനെ തെരഞ്ഞെടുക്കുന്നതില്‍ ജൂറി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം ജൂറി ചെയര്മാന് കുമാര്‍ സാഹ്നി നേരിട്ട് വിളിച്ചു അഭിനന്ദിച്ച വിവരം ഷെരീഫ് ഈസ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അല്പം മുന്‍പ് ജൂറി ചെയര്മാന് കുമാര്‍ സാഹ്നി സാര്‍ വിളിച്ചിരുന്നു. ഒരുപാട് പ്രശംസിച്ചു. നേരില്‍ കാണണമെന്ന് പറഞ്ഞു.നന്ദി സാര്‍….. അങ്ങയുടെ വിയോജിപ്പാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.’