തിരുവനന്തപുരം: രാജ്യം വ്യക്തിയുടെ കരങ്ങളില്‍ അല്ലെന്നും ലക്ഷക്കണക്കിന് സൈനികരുടെ കരങ്ങളിലാണെന്നും, എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ നേട്ടമാക്കി മാറ്റാന്‍ നരേന്ദ്ര മോഡി ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക രാഷ്ട്രങ്ങളുടെ ഇടപെടലാണ് സൈനികനെ വിട്ടയക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം രാജ്യ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഉണ്ടായത് സൈനികരുടെ നേട്ടമാണെന്നും ബിജെപിയുടെ നേട്ടമല്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സൈനികരെ വധിച്ച ഭീകരനെ മുന്‍പ് വിട്ടയച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യന്‍ സൈനികരെ പരിഹസിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണെന്നും, സൈന്യത്തെ വില കുറച്ച് കാണിക്കാന്‍ മോഹന്‍ ഭാഗവത് ശ്രമിച്ചുവെന്നും കോടിയേരി ആരോപിച്ചു.
Discussion about this post