വെള്ളനാട്: ക്ഷേത്രക്കുളം വൃത്തിയാക്കിയില്ലെന്നാരോപിച്ച് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യാഭീഷണി. വെള്ളനാട് ക്ഷേത്രത്തിലെ മീനഭരണി ഉത്സവം തുടങ്ങാറായിട്ടും പഞ്ചായത്ത് അധിക്യതര്‍ കുളം വൃത്തിയാക്കിയില്ല എന്നാണ് പരാതി. തുടര്‍ന്നാണ് മണിക്കുട്ടന്‍ പഞ്ചായത്ത് ഓഫിസിന്റെ മൂന്നാംനിലയുടെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
മീനഭരണി ഉത്സവം മാര്‍ച്ച് 30ന് കൊടിയേറും. പ്രധാന വഴിപാടായ തൂക്കത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ താമസിക്കുന്ന തൂക്ക, ഓട്ട വ്രതക്കാര്‍ കുളിക്കുന്നത് ഈ കുളത്തില്‍ നിന്നാണ്. 500ലധികം പേരാണ് ഉത്സവത്തോടനുബന്ധിച്ച് ഇതുപയോഗിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളം വ്യത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികളും പഞ്ചായത്ത് അധിക്യതരെ സമീപിച്ചു.
വേനല്‍ കടുത്തതോടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ശുചീകരിച്ചാല്‍ മാത്രമേ ഉത്സവം ആരംഭിക്കുന്ന സമയം കുളത്തില്‍ വേണ്ടത്ര ജലം ലഭിക്കുകയുള്ളൂവെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്ത് അധിക്യതര്‍ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് കുളം വ്യത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളനാട് ശ്രീകണ്ഠന്‍ അറിയിച്ചു.
Discussion about this post