സ്വന്തം പട്ടാളക്കാരനെ തിരിച്ച് കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോഡിയും ബിജെപിയും…കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ, അഭിനന്ദനെ മോചിപ്പിക്കാന്‍ കാരണമായ ‘രഹസ്യം വെളിപ്പെടുത്തി’ സിദ്ദിഖ്

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ സിദ്ദു ചടങ്ങില്‍ പങ്കെടുത്തിരുന്നു

തൃശ്ശൂര്‍: വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ ഇന്ത്യക്ക് വിട്ടുതരാനുള്ള പാകിസ്താന്‍ തീരുമാനത്തിന് പിന്നിലെ ‘രഹസ്യം’ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് അഡ്വ ടി സിദ്ദീഖ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കോണ്‍ഗ്രസ് നേതാവും പഞ്ചാവ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദുവിന്റെ അടുപ്പം അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന നമ്മുടെ ധീരനായ പട്ടാളക്കാരനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതില്‍ നിര്‍ണ്ണായകമായെന്ന സൂചനയാണ് നല്‍കുന്നതെന്ന് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് സിദ്ദു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ആളാണ്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു സിദ്ദു. കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂവെന്നും സിദ്ദിഖ് കുറിച്ചു. സ്വന്തം പട്ടാളക്കാരനെ തിരിച്ച് കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോഡിയും ബിജെപിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇമ്രാന്‍ ഖാനുമായുള്ള നവജ്യോത് സിംഗ് സിദുവിന്റെ അടുപ്പം അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന നമ്മുടെ ധീരനായ പട്ടാളക്കാരനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതില്‍ നിര്‍ണ്ണായകമായെന്ന് സൂചന. സ്വന്തം പട്ടാളക്കാരനെ തിരിച്ച് കിട്ടാന്‍ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോഡിയും ബിജെപിയും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഇപ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമാണു സിദു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു സിദു. കോണ്‍ഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ…’

Exit mobile version