കൊച്ചി: 9 വര്‍ഷങ്ങള്‍ മുന്‍പ് ഉണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ ഹരീഷിന് ഇരുകാലുകളും നഷ്ടപ്പെട്ടത്. ഹാരീഷിനെ തേടി ഒരു ഫോട്ടോഗ്രാഫര്‍ നടത്തിയ യാത്രയ്ക്ക് കൊച്ചിയില്‍ പുതിയ വഴിത്തിരിവാകുകയാണ്. തന്നെ തിരഞ്ഞു കണ്ടു പിടിച്ച ഫോട്ടോഗ്രാഫറെ തേടിയാണ് ഹരീഷ് കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെത്തിയത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.
9 കൊല്ലം മുന്‍പ് ഫുട്ബോളിന്റെ ആവശേതിരയിലാകുന്ന കാലത്ത് അച്ഛന്റെ ചരക്ക് ലോറിയിലേറി കേരളത്തിലേക്ക് തിരിച്ചപ്പോഴാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. കുതിരാനില്‍ സഡന്‍ ബ്രേക്ക് വീണപ്പോള്‍ ഹരീഷിന് രണ്ട് കാലുകളും നഷ്ടമാവുകയായിരുന്നു. അച്ഛനില്‍ നിന്ന് അറിഞ്ഞു കേട്ട കേരളവും മലയാളിയുടെ ഫുട്ബോള്‍ കളിപ്രേമവും കാണാനായിരുന്നു ആ വരവ്. പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
വീണ്ടും കേരളത്തിലെത്തുമ്പോള്‍ ആ ഫുട്ബോള്‍ പ്രണയത്തിന്റെ ഓര്‍മ്മകളാണ് തങ്ങി നില്‍ക്കുന്നത്. എല്ലാ ആഗ്രഹങ്ങളും മണ്ണിട്ട് കുഴിച്ച് മൂടിയെങ്കിലും ഫുട്ബോള്‍ എന്ന ആവേശം വീണ്ടും പൊട്ടിമുളയ്ക്കുകയാണ്. ഇപ്പോഴുള്ള ആഗ്രഹം ലോകം കാണണം. മൈതാനത്തിറങ്ങി ഒരു വട്ടമെങ്കിലും പന്ത് തട്ടണം. എന്നാല്‍ ആ ആഗ്രഹം സഫലമാകുവാന്‍ പരീഷിന് കടമ്പകള്‍ ഏറെയാണ്. 15 ലക്ഷം രൂപയുടെ കൃത്രിമകാലുണ്ടെങ്കിലെ ഹരീഷിനെ ഇനി മൈതാനത്തിറങ്ങാനാകൂ.
മലയാളിയെയും കാല്പന്തിനെയും അത്രമേല്‍ ഇഷ്ടപ്പെട്ട കളിപ്രേമിയ്ക്കായി മലയാളികള്‍ തന്നെ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് സുനില്‍. മധുരയില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഹരീഷിന് സഹായവാഗ്ദാനവുമായി ഐഎം വിജയന് അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. മലയാളിയുടെ നന്മയില് പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഹരീഷ്.
Discussion about this post