ഇടുക്കി: പ്ലംജൂഡി റിസോര്‍ട്ടിലേക്കുള്ള ടാറിംഗ് നടത്താനുള്ള ശ്രമം ദേവികുളം സബ് കളക്ടര്‍ തടഞ്ഞു. ആരുടേയും കണ്ണില്‍ പെടാതെ അര്‍ധരാത്രി പള്ളിവാസല്‍ പെന്‍സ്റ്റോക്ക് പൈപ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ടിലേക്ക് ടാറിംഗ് നടത്താന്‍ ഉടമകള്‍ ശ്രമിച്ചത്. നേരത്തെ പലവട്ടം വിവാദത്തിലായ കേസാണ് ഉടമകള്‍ വീണ്ടും കുത്തി പൊക്കുന്നത്.
എന്നല്‍ ഉടമകളുടെ കള്ളത്തരത്തിന് ദേവികുളം സബ് കളക്ടര്‍ രേണുരാജ് തടയിട്ടു. രാത്രി തന്നെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉടമകള്‍ കളക്ടറെ സമീപിച്ചു. കെഎസ്ഇബിയുടെ അനുമതി പ്രകാരമാണ് ടാറിംഗ് പണികള്‍ നടത്തുന്നതെന്ന് അറിയിച്ചെങ്കിലും കളക്ടര്‍ രേഖകള്‍ നല്കാന് തയ്യറായില്ല.
പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട് റവന്യൂ വകുപ്പ് അടച്ചിരുന്നു. പിന്നീട് പ്രളയത്തില്‍ റിസോര്‍ട്ടിന് സമീപത്ത് പാറകള്‍ വീഴുകയും വിദേശികളടക്കമുള്ളവരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ശേഷമാണ് മോഡിപിടിപ്പിക്കുന്നതിന്റെ ഒരു ഘട്ടമെന്ന നിലയില്‍ ടാറിംഗ് നടത്തുന്നത്.
Discussion about this post