തൃശ്ശൂര്‍: മെയ് മാസം ആകുവാന്‍ ഇനിയും രണ്ട് മാസം ബാക്കി. പക്ഷേ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. വെയിലത്ത് പണിയെടുക്കുന്നുവര്ക്ക് നിശ്ചിത സമയം ഏര്‍പ്പെടുത്തുമ്പോള്‍ ഇവയൊന്നും ബാധിക്കാത്ത ഒരു വിഭാഗമുണ്ട് കേരളാ പോലീസ്. വെയിലായാലും മഴയ ആയാലും ഡ്യൂട്ടി ചെയ്തെ മതിയാവൂ. ആ വിഭാഗത്തില്‍പ്പെടുന്നവരാണ് ട്രാഫിക് പോലീസ്. അതിവേഗം പായുന്ന വാഹനങ്ങളെ നിയന്ത്രിച്ച് റോഡ് ഗതാഗതം സുഗമമാക്കാന്‍ ഇവര്‍ പെടുന്ന കഷ്ടപ്പാട് ചെറുതൊന്നുമല്ല.
ഇപ്പോള്‍ ചൂട് കഠിനമാകുമ്പോഴാണ് ട്രാഫിക് പോലീസുകാരുടെ കാര്യവും അവതാളത്തിലാകുന്നത്. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും ആകാതെ വിഷമിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടാകും. കടകള്‍ ഒന്നും അടുത്തില്ലാതെ പൊരിവെയിലത്ത് നില്‍ക്കുമ്പോഴും അവര്‍ അവരുടെ ഡ്യൂട്ടി മറക്കാറില്ല. ദിവസം ആറു മണിക്കൂറെങ്കിലും വെയിലത്തു നില്‍ക്കണം. തിരക്കുള്ള നഗര കേന്ദ്രങ്ങളിലാണെങ്കില്‍ പറയുകയും വേണ്ട മാറി നില്ക്കുവാന് പോലും ആകില്ല.
മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി നിന്നേ മതിയാകൂ. തൃശ്ശൂര്‍ നഗരത്തില്‍ 30 ട്രാഫിക് പോയിന്റുകളാണ് ഉള്ളത്. ഏകദേശം നൂറു പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. ചൂടിന് ഒരാശ്വാസം പോലെ കൂളിങ് ഗ്ലാസ് ഉണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ആകുന്നില്ല. പലര്‍ക്കും കുടിവെള്ളം കൃത്യസമയത്തു കിട്ടാത്തതാണ് ഏറെ വിഷമിപ്പിക്കുന്നത്. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിമിഷങ്ങള്‍ക്കകം കഴിയുകയും ചെയ്യും. നഗരത്തില്‍ ചൂടേറിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഒരു തീരുമാനം എടുത്തു. പോലീസുകാരെ വെള്ളം കുടിപ്പിക്കാം എന്ന്.
വെയിലത്തു ഡ്യൂട്ടിയെടുക്കുന്ന എല്ലാ പോലീസുകാര്‍ക്കും അങ്ങനെ കുടിവെള്ളം എത്തിക്കുകയായിരുന്നു. വെള്ളത്തിനൊപ്പം തണ്ണിമത്തന് ജ്യൂസും ലൈം ജ്യൂസും ഇടയ്ക്കിടെ നല്‍കുന്നുണ്ട്. ഇതിനായി അസോസിയേഷന് വക ഫണ്ട് പ്രതിദിനം ആയിരം രൂപ ഇതിനായി നീക്കിവച്ചു. അങ്ങനെ, ജ്യൂസും വെള്ളവും പോലീസുകാര്‍ നില്‍ക്കുന്നിടത്ത് എത്തിച്ചു കൊടുക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ആദ്യ വിതരണം കമ്മീഷണര്‍ യതീഷ് ചന്ദ്ര തന്നെ നിര്‍വഹിക്കുകയായിരുന്നു.
ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുന്ന പോീസുകാര്ക്ക് പൂര്‍ണ്ണ പിന്തുണ നല്കിയ ശേഷമാണ് യതീഷ്ചന്ദ്ര മടങ്ങിയത്. തൃശ്ശൂരിനെ പോലീസുകാര്‍ അല്ലെങ്കിലും മനുഷ്യത്വം ഉള്ളവരാണെന്ന് പറഞ്ഞ് വാഴ്ത്തി സൈബര്‍ ലോകം വാഴ്ത്തുകയാണ്. നടപടിയ്ക്ക് നിറയെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
Discussion about this post