പാലോട്: യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനും പിടിയില്‍. തിരുവനന്തപുരം പാലോട് തെന്നൂര്‍ സ്വദേശിയായ ദീപു എന്ന് വിളിക്കുന്ന മുഹമ്മദ് സജീറിന്റെ (32 വയസ്സ്) മരണത്തില്‍ ഭാര്യ ഷിബിന കാമുകന് ഗോകുല്‍ എന്നിവര്‍ പിടിയിലായത്.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം മതം മാറിയാണ് ദീപു ഷിബിനയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ ഷിബിന ഗോകുലമായി അടുപ്പത്തിലായി. തുടര്‍ന്ന് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷിബിന കാമുകനൊപ്പം പോയി.
ഇതില്‍ മനം നോന്താണ് സജീര്‍ ആത്മഹത്യ ചെയ്തത്. ഈ മാസം ഏഴിന് സ്വന്തം വീടിന് സമീപത്തുള്ള റബ്ബര്‍ പുരയിടത്തില്‍ കെട്ടിത്തൂങ്ങിയാണ് സജീര്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് സജീറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
താന്‍ ആത്മഹത്യ ചെയ്യുന്നത് ഭാര്യയും കാമുകനും കാരണമാണ് എന്ന് സജീറിന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമായി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഒളിവിലായിരുന്ന പ്രതികളെ ആത്മഹത്യ പ്രേരണക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് പാലോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
Discussion about this post