കോഴിക്കോട്: ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഹൈന്ദവ ഐക്യത്തിന് ചിലര്‍ പാരവെക്കുന്നത് തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ബിജെപി പിന്തുണയോടെയായിരുന്നു പരിപാടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ജവാന്മാര്ക്ക് ആദരവ് അര്‍പ്പിച്ചാണ് പരിപാടി ആരംഭിച്ചത്.
ശബരിമല കര്‍മ സമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍ കുമാര്‍ അധ്യക്ഷനായി. സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാര്‍, പിഎസ്സി മുന്‍ ചെയര്മാന് കെഎസ് രാധാകൃഷ്ണന്, കെപി ശശികല തുടങ്ങിയവരും സംഗമത്തിനെത്തി.
Discussion about this post