കൊച്ചി: സീറോ മലബാര്‍ സഭയുടെ അങ്കമാലി-എറണാകുളം അതിരൂപത വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. രേഖകളില്‍ വിലകുറച്ച് കാണിച്ച് ഭൂമി വിറ്റതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടി. നടപടി താത്ക്കാലികമാണെന്നും വകുപ്പ് വ്യക്തമാക്കി.
ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന് സാജു വര്‍ഗീസ് 10 കോടി രൂപ പിഴ ഒടുക്കണം. ഇത് കാണിച്ച് സാജു വര്‍ഗീസിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
സാജു വര്‍ഗീസ് പത്തുകോടി രൂപ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ തുക പിഴയായി അടക്കണം. സീറോ മലബാര്‍ സഭയുടെ കാക്കനാടുള്ള 64 ഏക്കര്‍ ഭൂമിയാണ് വിറ്റതിലായിരുന്നു തിരിമറി നടന്നത്. രേഖകളില്‍ 3.9 കോടി കാണിച്ച ഭൂമി 39 കോടിക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. ആറുമാസത്തെ അന്വേഷണത്തിനു ശേഷമാണ് നടപടി
Discussion about this post