പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് പോലീസ് അതീവ സുരക്ഷ ഒരുക്കും. ഇതിന്റെ ഭാഗമായി ഫെയ്സ് ഡിറ്റക്ഷന്‍ സംവിധാനമുള്ള ക്യാമറകള്‍ ശബരിമലയില്‍ പോലീസ് ഉപയോഗിക്കും. സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങള്‍ നടക്കാന്‍ സാധ്യതയുളളതിനാലാണ് പോലീസ് ക്യാമറകള്‍ ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്.
കൂടാതെ മണ്ഡലകാലത്ത് സുരക്ഷ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് പമ്പയിലും സന്നിധാനത്തും 5,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
Discussion about this post