ആ ഓപ്പറേഷന്റെ വിഡിയോ ഇത്രവേഗം പുറത്ത് വിടില്ല, ആ ചിത്രം പങ്കുവെയ്ക്കരുതെന്ന് അപേക്ഷിച്ചിട്ട് പോലും നിങ്ങള്‍ എന്താണ് ചെയ്തത്…? നിങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെങ്കില്‍ കാണുന്ന ചപ്പുചവറുകള്‍ ഷെയര്‍ ചെയ്യരുത്; ഇതല്ല രാജ്യസ്‌നേഹം, അപേക്ഷിച്ച് മേജര്‍ രവി

ഇന്ത്യ തിരിച്ചടിച്ചത് പുലര്‍ച്ചെ മൂന്നരമണിക്കാണ്. ആരും അറിയാതെ രഹസ്യമായി ചെയ്ത ഓപ്പറേഷന്റെ വിഡിയോ ഇത്രവേഗം പുറത്തുവിടില്ലെന്ന് പോലും ചിന്തിക്കാതെയാണ് കണ്ടപ്പാടെ ഷെയര്‍ ചെയ്യുന്നത്.

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലും മറ്റും കണ്ടുവരുന്നതല്ല യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്ന് മേജര്‍ രവി. അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തിനെ വെല്ലുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്. നിങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ദയവ് ചെയ്ത് കാണുന്ന ചപ്പുചവറുകള്‍ ഷെയര്‍ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. ഒരു ചിന്തയുമില്ലാതെയാണ് യുദ്ധ ചിത്രങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്നത്.

ഇന്ത്യ തിരിച്ചടിച്ചതിന്റെ വിഡിയോ എന്നപേരില്‍ ഒരു വിഡിയോ നിരവധിപ്പേരാണ് ആ വിഡോയയും മറ്റും പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ തിരിച്ചടിച്ചത് പുലര്‍ച്ചെ മൂന്നരമണിക്കാണ്. ആരും അറിയാതെ രഹസ്യമായി ചെയ്ത ഓപ്പറേഷന്റെ വിഡിയോ ഇത്രവേഗം പുറത്തുവിടില്ലെന്ന് പോലും ചിന്തിക്കാതെയാണ് കണ്ടപ്പാടെ ഷെയര്‍ ചെയ്യുന്നത്. ഇത് വലിയ തെറ്റാണെന്നും അദദേഹം ചൂണ്ടിക്കാണിക്കുന്നു.

പാകിസ്ഥാന്‍ പിടികൂടിയ പൈലറ്റിന്റെ രക്തംവാര്‍ന്നൊലിക്കുന്ന ചിത്രം പങ്കുവെയ്ക്കരുതെന്ന് അദ്ദേഹത്തിന്റെ പിതാവ് ആവശ്യപ്പെട്ടതാണ്. എന്നാലും ആ വാക്കുകളെ തള്ളി ഇപ്പോഴും ആ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അവരുടെ കുടുംബത്തിന് എത്രമാത്രം വേദനയുണ്ടാക്കുന്നതാണെന്ന് ആരും ചിന്തിക്കുന്ന പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ആത്മവീര്യം കൂടിയാണ് ഇതുവഴി ഇത്തരം രാജ്യസ്‌നേഹികള്‍ തകര്‍ക്കാന്‍ നോക്കുന്നത്. ഇത് കാണുന്ന പട്ടാളക്കാരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? തിരിച്ചടി നല്‍കിയത് നാം ഉറക്കെ വിളിച്ചു പറയുന്നത് രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമാണ്.

അതുകൊണ്ടാണ് അവര്‍ യാതൊന്നും പറയാത്തത്. ഇത്തരം കണ്ണടച്ചുള്ള ഷെയറിങ്ങ് വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. നിങ്ങള്‍ക്ക് രാജ്യസ്‌നേഹമുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ ആരെങ്കിലും അയച്ചുതന്നാല്‍ ആ നിമിഷം ഡിലീറ്റ് ചെയ്യുക. പത്ത്‌പേര്‍ക്ക് അത് പങ്കുവെച്ചതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് ഒന്നും ലഭിക്കില്ല. ഓരോ പൗരനും രാജ്യസുരക്ഷയില്‍ ഉത്തരവാദിത്തമുണ്ട്, അത് പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version