തൃശ്ശൂര്‍: മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ഗാനം. കനി എന്നാണ് മ്യൂസിക് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേര്. അതിലുള്ള ‘എന്നെ മറന്നോ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലരീഷാണ് സംവിധായകന്. പാട്ടിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രാഗേഷ് സ്വാമിനാഥനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഡോ അപര്‍ണ വി. മൂപ്പന്‍സ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് ഒരുക്കൂട്ടം ആളുകള്‍ ആദിവാസിയായ മധുവിനെ മര്‍ദ്ദിച്ച് കൊന്നത്. മധുവിന്റെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Discussion about this post