ഒല്ലൂരില്‍ പട്ടാപകല്‍ ‘നൈസായിട്ട്’ ബൈക്ക് മോഷ്ടിച്ചു, വീട്ടിലെത്തിയതിനു പിന്നാലെ പാഞ്ഞെത്തി പോലീസും, അമ്പരന്ന് കള്ളന്‍! മുകളില്‍ ഇരുന്ന് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത് മോന്‍ കണ്ടില്ലേ..! എന്ന് ചോദ്യവും

പട്ടാപകല്‍ ബൈക്ക് മോഷ്ടിച്ച് പാഞ്ഞുപോയ മോഷ്ടാവിനെ അരമണിക്കൂറിനകം വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒല്ലൂര്‍: ഇപ്പോള്‍ എല്ലാ കേസുകള്‍ക്കും ഒരു ദൃക്‌സാക്ഷിയുണ്ട്. അത് മനുഷ്യനല്ല. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളാണ്. എന്നാല്‍ കള്ളത്തരം ചെയ്യുന്നവരുടെയും കണ്ണുകള്‍ ക്യാമറയെ കാണാറില്ല. അത്തരത്തില്‍ അബദ്ധം പിണഞ്ഞവര്‍ അനവധിയാണ്. അതുപോലെ തൃശ്ശൂരിലെ ഒരു കള്ളന് പറ്റിയ അമളിയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

പട്ടാപകല്‍ ബൈക്ക് മോഷ്ടിച്ച് പാഞ്ഞുപോയ മോഷ്ടാവിനെ അരമണിക്കൂറിനകം വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിനു സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഹോട്ടലിന് പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷ്ടാവ് പനയമ്പാടം വലിയ വീട്ടില്‍ സുമേഷാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് പോലീസ് സംഘം നേരെ സുമേഷിന്റെ വീട്ടിലേക്ക് തിരിക്കുകയും വാഹനമടക്കം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണം, പിടിച്ചുപറി എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Exit mobile version