തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ദക്ഷണമേഖല എഡിജിപി അനില്‍കാന്തിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ബിഎസ് മുഹമ്മദ് യാസിന് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ തീരുമാനം ആയത്.
33 വര്‍ഷത്തെ സര്‍വ്വീസില്‍ എട്ടുമാസം വിജിലന്‍സ് ഡയറക്ടറായി സേവനം അനുഷ്ടിച്ച മുഹമ്മദ് യാസിന് 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്ര സ്വദേശിയാണ് മുഹമ്മദ് യാസിന്. പുതിയ വിജിലന്‍സ് ഡയറക്ടറായി അനില്‍കാന്ത് നാളെ ചുമതലയേല്‍ക്കും.
ആറുമാസത്തേക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പോലീസ് തലപ്പത്തെ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി.
നാലു റേഞ്ച് ഡിഐജിമാര്‍, രണ്ട് മേഖലാ ഐജിമാര്‍, എന്നിവരെയും ക്രമസമാധാന ചുമതലയില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post