വയനാട്: പിടിമുറുക്കി വീണ്ടും കുരങ്ങുപനി സജീവമാകുന്നു. വയനാട്ടില്‍ രോഗലക്ഷണങ്ങളോടെ ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. നിലവില്‍ ഇയ്യാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വയനാടിന്റെ അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ സ്വദേശിയായ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയത്.
ഇയാള്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെങ്കിലും ഇയാളുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.
ജനുവരി മാസത്തിലായിരുന്നു രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
Discussion about this post