മേളപ്പെരുക്കം കൊണ്ട് നാട്ടുകാരെ അമ്പരപ്പിച്ച് ഇംഗ്ലണ്ടുകാരി..! 2 വര്‍ഷം മുമ്പ് ചെണ്ട തൊടണമെന്ന് ആഗ്രഹിച്ചു; ഇന്ന് ദേവിക്ക് മുന്നില്‍ അരങ്ങേറ്റം

തിരുവനന്തപുരം: മേളപ്പെരുക്കം കൊണ്ട് നാട്ടുകാരെ അമ്പരപ്പിച്ച് ഇംഗ്ലണ്ടുകാരി റ്റിയൂസ് ഡേ. കോവളം ആവാടുതുറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനാണ് യുവതിയുടെ മേളപ്പെരുമ അരങ്ങേറിയത്.

രണ്ട് വര്‍ഷം മുമ്പ് കോവളത്ത് എത്തിയ യുവതിയ്ക്ക് കളം കാവലും ഇതിനോടൊപ്പമുള്ള ചെണ്ടത്താളവും പ്രിയപ്പെട്ടതായി. പിന്നെ വേറൊന്നും ആലോചിച്ചില്ല ചെണ്ട പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ഇവിടെ നിന്നും ഇലത്താളത്തില്‍ തുടക്കം കുറിച്ച ശേഷം ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങി. അവിടെ മലയാളി കൂട്ടായ്മയിലെ ചെണ്ടക്കാരോടൊപ്പം പഠനം തുടര്‍ന്നു.

കുറച്ച് നാളുകള്‍ക്കു ശേഷം കോവളത്തേയ്ക്കു മടങ്ങിയ ഇവര്‍ ചെണ്ടവാദ്യ കലാകാരനായ സജുവിനെ പരിചയപ്പെടുകയും ചെണ്ട അഭ്യസിക്കുകയും ചെയ്തു. ഇപ്പോള്‍ കലാകാരന്മാരോടൊപ്പം ക്ഷേത്രത്തില്‍ ചെണ്ട കൊട്ടി നാട്ടുകാരെ വിസ്മയിപ്പിക്കുകയും ചെയ്തു.

Exit mobile version