പീഡനം;ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷഫീഖ് ഖാസിമിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല

കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷഫീഖ് ഖാസിമിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

അതേസമയം ഇമാമിനെ കണ്ടെത്താനായി അന്വേഷണം തുരടുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പുനരധിവാസ കേന്ദ്രത്തിലാണ് പെണ്‍കുട്ടി. കുട്ടിയെ മാര്‍ച്ച് 6-ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version