പുല്‍പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ 36കാരന്‍ അറസ്റ്റില്‍. പാക്കം പുത്തന്‍ പുരയ്ക്കല്‍ സിജു പൗലോസിനെയാണ് അറസ്റ്റിലായത്.
ഈ കേസില്‍ നേരത്തെ പിഎം സുരേഷ് (38), പൂച്ചസുര എന്ന പാലക്കല്‍ സുരേഷ് (42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പോക്സോ നിയമപ്രകാരം ഈ മാസം എട്ടിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആദ്യം ഒരാള്‍ മാത്രമായിരുന്നു പ്രതി.
പിന്നീട് പെണ്‍കുട്ടിയെ കൗണ്‍സലിങിന് നടത്തിയതിനെ തുടര്‍ന്നാണ് മറ്റ് രണ്ടു പേരും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
Discussion about this post