തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിനു സമീപമുള്ള മരത്തില്‍ കയറിയാണ് എം പാനല്‍ ജീവനക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. രണ്ടുപേരെ ഇതിനോടകം താഴെയിറക്കിക്കഴിഞ്ഞു.
ബാക്കിയുള്ള രണ്ടു പേര് ഇപ്പോഴും മരത്തിനു മുകളില്‍ തുടരുകയാണ്. ഇവരെ താഴേയിറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ താഴെയിറക്കാനുള്ള ശ്രമത്തെ ചെറുക്കുകയാണ് ജീവനക്കാര്‍. കെഎസ്ആര്‍ടിസിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുമ്പും പിരിച്ചുവിട്ട ചില ജീവനക്കാര്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
Discussion about this post