കോട്ടയം: ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി സപ്ലൈകോയും വിപണിയിലേക്ക്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് മന്ത്രി പി തിലോത്തമന് നിര്‍വഹിച്ചു. പൊതുവിപണി വിലയേക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുക എന്ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ 48 ഇനം ഗൃഹോപകരണങ്ങളാണ് കോട്ടയത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് വില്‍പ്പന ശാലകളിലൂടെയാണ് ഗൃഹോപകരണങ്ങളുടെ വില്‍പ്പന നടത്തുക. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോയുടെ ഗൃഹോപകരണ വില്‍പ്പന. മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്ന് നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും ലഭിക്കും.
പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാണ് സപ്ലൈകോയുടെ ഈ ഗൃഹോപകരണ പദ്ധതി.
Discussion about this post