തിരുവനന്തപുരം: പുല്‍വാമയിലെ ചാവേറാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്ത സംഭവത്തിന് പിന്നാലെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് നാണംകെട്ട് സംഘപരിവാര്‍. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്.
ഭീകരാക്രമണത്തില്‍ 350 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം ചോദിച്ച് ചിലര്‍ രംഗത്തെത്തിയതോടെയാണ് വ്യാജ ചിത്രങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.
2015 ഒക്ടോബര്‍ എട്ടിന് പാക് അധീന കാശ്മീരില്‍ നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ് BJPകേരളം എന്ന ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുന്നത്. ബിബിസി വാര്‍ത്തയ്ക്കൊപ്പം നല്കിയ ദൃശ്യങ്ങള്‍ വ്യോമാക്രമണം നടന്ന സ്ഥലമെന്ന പേരിലാണ് പ്രചരിപ്പിക്കപ്പെടുന്നത് ‘ ഇനി തെളിവ് കിട്ടിയില്ല എന്ന് പറയരുത്”- എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
പാക് അധീന കാശ്മീരിലെ ബലാകോട്ടില്‍ ഉണ്ടായ ഭൂകമ്പ ദൃശ്യങ്ങളാണ് ഇവര്‍ വ്യാജപ്രചരണത്തിന് ഉപയോഗിച്ചത്. എന്നാല്‍ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി ചിലര്‍ എത്തിയതോടെ ഫേസ്ബുക്ക് പേജില്‍ നിന്നും ഇവര്‍ ഫോട്ടോ പിന്‍വലിച്ചു. എങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ ഗെയിം നാടകത്തിന് ശേഷം അടുത്ത നാടകവുമായി സംഘപരിവാര്‍ ഇറങ്ങിയിരിക്കുകയാണെന്നും കളവ് പറയാന്‍ മാത്രം വായ തുറക്കുന്ന ഒരു പാര്‍ട്ടിയും, പ്രധാനമന്ത്രിയുമാണ് നാട് ഭരിക്കുന്നത്, എന്നും പറഞ്ഞാണ് ചിലര്‍ പോസ്റ്റിനെ വിമര്‍ശിക്കുന്നത്. മുന്നൂറ് ഭീകരരെ കൊന്നുവെന്ന് നേരം വെളുക്കുന്നതിന് മുന്‍പ് പ്രഖ്യാപിച്ചവര്‍ അതിന് തെളിവ് തരാന്‍ ബാധ്യസ്ഥരാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post