തലശ്ശേരി: കഴിഞ്ഞ ദിവസം യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം കുഞ്ഞുമായി ട്രെയിനില്‍ യാത്ര ചെയ്ത കുടുംബത്തിന് തൊലിയുടെ നിറത്തിന്റെ പേരില്‍ വഴക്കിടേണ്ടിവന്നു. വില്ലനായതോ ഒരു വാട്ആപ്പ് സന്ദേശം. തമിഴ്നാട് ചിന്നസേലം സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ആക്രി കച്ചവടം നടത്തുന്ന അമ്മയും മകളും മകളുടെ കുഞ്ഞുമാണ് ട്രെയിനിനകത്തുണ്ടായിരുന്നത്.
അമ്മയുടേയും കുഞ്ഞിന്റെയും നിറം വ്യത്യസ്തമായിരുന്നു കുഞ്ഞു വെളുത്തതാണ് പ്രശ്നമായത്. ഇതു കണ്ടതോടെ സഹയാത്രക്കാരില്‍ ആരോ ഇവരുടെ ഫോട്ടോ എടുത്തു നവമാധ്യമങ്ങളിലിട്ടു. തുടര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നുവെന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ചു വാട്സാപ് സന്ദേശങ്ങള്‍ പ്രവഹിച്ചതോടെ പിങ്ക് പട്രോള്‍ പാര്‍ട്ടി എത്തി കുഞ്ഞിനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു.
മകളുടെ മകനാണ് കുഞ്ഞ് എന്ന് ചോദ്യം ചെയ്യലില്‍ മനസിലായി. കുഞ്ഞിന്റെ ജനനതിയതി പറഞ്ഞതോടെ കുഞ്ഞു ജനിച്ച പുതുച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ വിളിച്ചു പോലീസ് വ്യക്ത വരുത്തിയതിന് ശേഷമാണ് കുടുംബത്തിന് തലശ്ശേരി വിടാനായത്.
Discussion about this post