തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ന്റെ പശ്ചാത്തലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ ഇന്ന് നടക്കും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയും ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തുഷാറുമായി നടത്തുന്ന ബിജെപി അധ്യക്ഷന്റെ ചര്‍ച്ചയ്ക്ക് രാഷ്ട്രീയലോകത്ത് പ്രാധാന്യം ഏറുകയാണ്.
മത്സരിക്കാനില്ലെന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നത്. ഇതേ നിലപാട് തന്നെയാണ് തുഷാര്‍ തുടരുന്നത് എങ്കില്‍ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിക്കുള്ളില്‍ ഉയരുന്ന അഭിപ്രായം.
Discussion about this post