തിരുനവന്തപുരം: 49ാമത് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എകെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സൗബിന് ഷാഹിറും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് നിമിഷ സജയന് ആണ്. ‘ചോല’യിലെ അഭിനയത്തിനാണ് നിമിഷയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
‘ചോല’,’ജോസഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ് കരസ്ഥമാക്കി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം ‘മലയാള സിനിമ പിന്നിട്ട വഴികള്‍’ സ്വന്തമാക്കി.
മറ്റ് അവാര്‍ഡുകള്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച സിനിമ- കാന്തന് ദ ലൌവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്ച
മികച്ച സംവിധായകന്- ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന് (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്- മുഹസിന് പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്
മികച്ച പിന്നണി ഗായകന്- വിജയ് യേശുദാസ്
മികച്ച പിന്നണി ഗായിക- ശ്രേയ ഘോഷല്‍
മികച്ച സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്
ജൂറി പരാമര്‍ശം
ഛായാഗ്രാഹണം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
Discussion about this post