തിരുവനന്തപുരം: സംസ്ഥാനത്ത് ജപ്തി ഭീഷണി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം ഇന്ന് വിളിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൃഷി – ധനകാര്യ മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. ജപ്തി നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ജപ്തി ഭീഷണി കാരണം ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തത്. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന്റെ മനോവിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
Discussion about this post