ന്യൂഡല്‍ഹി: വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അതോടൊപ്പം സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലയെന്നും സുപ്രീംകോടതി പറഞ്ഞു.
അതോടൊപ്പം ശമ്പളം നല്കാന് സമ്മതം ഉള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നും സുപ്രീംകോടതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണും ശബളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന ഉറപ്പും വിശ്വാസ്യയതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരണെന്നും കോടതി പറഞ്ഞു.
സാലറി ചലഞ്ചില്‍ ശമ്പളം നല്കാന് തയ്യാറാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതിനെതിരെ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Discussion about this post